റെയില്‍വെ സ്റ്റേഷന് പഴയ രാജാവിന്റെ പേരിടണം; സി.പി.ഐ.എം ഭരിക്കുന്ന കൊച്ചി കോര്‍പറേഷന്റെ പ്രമേയം
കൊച്ചി: എറണാകുളം ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന് പഴയ കൊച്ചി രാജാവിന്റെ പേര് നല്‍കണമെന്ന് എല്‍.ഡി.ഫ് ഭരണത്തിലുള്ള കൊച്ചി നഗരസഭയുടെ പ്രമേയം. സൗത്ത് റയില്‍വെ സ്റ്റേഷന് നൂറ് കൊല്ലം മുമ്പ് കൊച്ചി ഭരിച്ചിരുന്ന രാജാവ് രാജര്‍ഷി രാമവര്‍മ്മന്റെ പേര് നല്‍കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനോടും റെയില്‍വേയോടുമാണ് പ്രമേയത്തിലൂടെ നഗരസഭ ഈ ആവശ്യമുന്നയിക്കുന്നത്.
തിങ്കളാഴ്ചയാണ് പേര് മാറ്റണമെന്ന പ്രമേയം കൊണ്ടുവന്നത്. നൂറ് കൊല്ലം മുമ്പ്
ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിര്‍ദശിക്കുന്നത്.
മധ്യകേരളത്തിന്റെ വികസനത്തിന് പ്രധാന ചുവട് വയ്പ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മാണം. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രേയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപട്ടങ്ങളില്‍ 14 എണ്ണവും വിറ്റ് ആ തുക കൊണ്ടാണ് രാമവര്‍മ്മന്‍ ഷൊര്‍ണ്ണൂര്‍ എറണാകുളം റെയില്‍പാത നിര്‍മ്മിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു.
പേരുമാറ്റം പൊതുജനത്തിന് ആശയകഴപ്പമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തെത്തി. പേര് മാറ്റലിലെ ബി.ജെ.പി രീതി ഇപ്പോള്‍ ഇടതുപക്ഷവും പിന്തുടരുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Content Highlight: LDF-ruled Kochi Municipal Council’s resolution to name the Ernakulam Junction Railway Station after the King of Old Kochi