ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ലീഡ് തിരിച്ചുപിടിച്ച് ഇടതു സ്ഥാനാര്‍ത്ഥിയായ വി. ജോയ്. 4317 വോട്ടുകളുടെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കൊടിക്കുന്നില്‍ സുരേഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്.
നിലവില്‍ കേരളത്തിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് ലീഡ് നിലനിര്‍ത്തിയിരുന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എം.എയും മന്ത്രിയുമായ കെ. രാധകൃഷ്ണന്‍ 20571 വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ രമ്യ ഹരിദാസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്.
Content Highlight: ldf regained the lead in attingal