തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവില്‍ വരുന്ന രാജ്യസഭ സീറ്റിലേക്ക് എല്‍.ജെ.ഡി അവകാശ വാദം ഉന്നയിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി ശ്രേയാംസ്‌കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ആഗസ്ത് ആദ്യവാരം ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കും. 24നാണ് തെരഞ്ഞെടുപ്പ്.
എല്‍.ജെ.ഡി നേതാക്കളായ ശ്രേയാംസ്‌കുമാര്‍, കെ.പിമോഹനന്‍, ഷേക്ക് പി.ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് നേതൃത്വത്തിന് കത്തും കൈമാറിയിട്ടുണ്ട്.
എല്‍.ജെ.ഡി യു.ഡി.എഫിലായിരിക്കെ വീരേന്ദ്രകുമാറിന് രാജ്യസഭ സീറ്റ് നല്‍കിയിരുന്നു. യു.ഡി.എപ് വിട്ടപ്പോള്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.എല്‍.ഡി.എഫിലെത്തിയപ്പോള്‍ വീണ്ടും രാജ്യസഭ സീറ്റ് നല്‍കുകയായിരുന്നു. എല്‍.ജെ.ഡിയ്ക്ക് അവകാശപ്പെട്ട സീറ്റ് എന്ന നിലയ്ക്കല്ല അന്ന് ഇടതുമുന്നണി ഈ സീറ്റ് നല്‍കിയത്. എങ്കിലും അവര്‍ക്ക് പരിഗണന നല്‍കുമെന്നാണ് ഇടതുമുന്നണി നേതാക്കളുടെ പ്രതികരണം.
എല്‍.ജെ.ഡിയ്ക്ക് നല്‍കാതെ പൊതുസമ്മത സ്ഥാനാര്‍ത്ഥിയ്ക്ക് സീറ്റ് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചാല്‍ ചെറിയാന്‍ ഫിലിപ്പിന് സാധ്യതയുണ്ട്. നേരത്തെ രാജ്യസഭ സീറ്റ് ഒഴിവ് വന്നപ്പോള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചെറിയാന്‍ ഫിലിപ്പിന്റെ പേര് നിര്‍ദേശിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം അത് വെട്ടി എളമരം കരീമിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ