പാലക്കാട്: സംഘപരിവാര്‍ ഹര്‍ത്താലിനിടെ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത ബി.ജെ.പി അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എല്‍.ഡി.എഫ് പ്രതിഷേധം. ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടായി.
ബി.ജെ.പി ഓഫീസിന് നേര്‍ക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
മാര്‍ച്ച് ബി.ജെ.പി ഓഫീസിന് സമീപത്തേക്ക് നീങ്ങുകയാണ്. സ്റ്റേഡിയം സ്റ്റാന്റിന് സമീപത്തേക്കാണ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നത്.
ALSO READ: ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ “ബ്രോക്കന്‍ വിന്‍ഡോ”; 226 പേര്‍ അറസ്റ്റില്‍
എന്നാല്‍ ബി.ജെ.പി ഓഫീസിന് സമീപത്ത് മാര്‍ച്ച് എത്തിയതോടെ അക്രമാസക്തമാകുകയായിരുന്നു. സ്ഥലത്ത് കൂടുതല്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പാലക്കാട് പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും ഓഫീസുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. പാലക്കാട് സി.പി.ഐ ഓഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകര്‍ത്തു.
ഓഫിസിന്റെ ജനലുകളും തകര്‍ത്തിട്ടുണ്ട്. പ്രകടനം നടത്താനായി വിക്ടോറിയ കോളജിനുസമീപം ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു അക്രമം.
WATCH THIS VIDEO: