[] തിരുവനന്തപുരം: ആര്‍.എസ്.പി മുന്നണി വിടാനുണ്ടായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം.
ആര്‍.എസ്.പി മുന്നണി വിട്ടുപോയത് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ല. മുന്നണി വിപുലീകരണം അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ ധാരണയായിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു ശേഷമുളള മുന്നണിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ സമരത്തിനിറങ്ങുന്നതു ഗുണകരമാകില്ലെന്നായിരുന്നു യോഗത്തിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജൂലൈ 11ന് വീണ്ടും യോഗം ചേരും.