ന്യൂദല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രഖ്യാപിച്ച് എ.ബി.പി സീ വോട്ടര്‍ സര്‍വേ. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.
യു.ഡി.എഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ വരെയുമാണ് പ്രവചനം.
കഴിഞ്ഞ ദിവസമാണ് കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് എ.ബി.പി സീ വോട്ടര്‍ സര്‍വേ നടത്തിയത്. അസമില്‍ ബി.ജെ.പി ഭരണം തുടരുമെന്നാണ് സീ വോട്ടര്‍ പ്രവചനം.
തമിഴ്‌നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതല്‍ 162 സീറ്റുകള്‍ വരെ ലഭിക്കും. എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് 58-66 സീറ്റുകള്‍ വരെയാണ് ലഭിക്കുകയെന്നും സര്‍വേ ഫലം പറയുന്നു.
പുതുച്ചേരിയില്‍ ബി.ജെ.പി അധികാരത്തിലെത്തുമാണ് പ്രവചനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: LDF may retain in power with 83-91 seats says ABP C Voter survey