കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകകുടുംബങ്ങളോട് മാപ്പ് പറയുമോ; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ്
D' Election 2019
കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകകുടുംബങ്ങളോട് മാപ്പ് പറയുമോ; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 10:56 am

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കര്‍ഷകരെ സംഘടിപ്പിച്ച് ലോംഗ് മാര്‍ച്ച് നടത്താനൊരുങ്ങി എല്‍.ഡി.എഫ്. പുല്‍പ്പള്ളിയിലും നിലമ്പൂരിലും ഏപ്രില്‍ 12, 13 തിയതികളിലാണ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുക.

കര്‍ഷകപ്രശ്‌നങ്ങളിലൂന്നി 10 ചോദ്യങ്ങളുയര്‍ത്തിയാണ് എല്‍.ഡി.എഫ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീട്ടിലെത്തി രാഹുല്‍ഗാന്ധി മാപ്പ് പറയുമോ എന്നാണ് ഇടതുമുന്നണിയുടെ പ്രധാനചോദ്യം.

ALSO READ: തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്; സുരേഷ് ഗോപിക്കെതിരായ നടപടിയില്‍ ടി.വി അനുപമ

കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം ഉയര്‍ന്ന വില എന്ന എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പോലുമില്ലെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ അധ്യക്ഷന്‍ അശോക് ധാവ്‌ളെ മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് എന്നിവരെ പങ്കെടുപ്പിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുകയെന്ന് കര്‍ഷകസംഘം നേതാവിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

WATCH THIS VIDEO: