| Sunday, 2nd May 2021, 9:53 am

ആലപ്പുഴയില്‍ ഹരിപ്പാടൊഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പോസ്റ്റല്‍ വോട്ടുകളുടെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലത്തിലും എല്‍.ഡി.എഫിന് ലീഡ്.

ഹരിപ്പാട് രമേശ് ചെന്നിത്തല 2045 വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം മറ്റു മണ്ഡലങ്ങളായ അരൂര്‍, ചേര്‍ത്തല, ആലപ്പഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ ഒന്‍പത് മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ആണ് മുന്നില്‍.

കായംകുളത്ത് യു. പ്രതിഭ, കുട്ടനാട് തോമസ് കെ. തോമസ്, ആലപ്പുഴയില്‍ ചിത്തരഞ്ജന്‍, ചേര്‍ത്തലയില്‍ പി. പ്രസാദ് എന്നിവരും യു.ഡി.എഫ് സിറ്റിംഗ് സീറ്റായ അരൂരില്‍ ദലീമ ജോജോയാണ് മുന്നില്‍.

പത്തനംതിട്ടയില്‍ അഞ്ചു മണ്ഡലങ്ങളിലും എല്‍.ഡി.എഫ് തന്നെയാണ് ലീഡ് ചെയ്യുന്നത്.

ഏറ്റവും പുതിയ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ എല്‍.ഡി.എഫ് 89 സീറ്റുകള്‍ക്ക് മുന്നിലാണ്. യു.ഡി.എഫ് 48 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍.ഡി.എ മൂന്ന് സീറ്റുകള്‍ക്ക് മുന്നിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: LDF lead all constituencies at Alappuzha districts

We use cookies to give you the best possible experience. Learn more