| Sunday, 28th March 2021, 10:47 pm

എം.എല്‍.എ ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കും, ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണിക്കും; വാഗ്ദാനവുമായി കൊണ്ടോട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വികസന രേഖ പുറത്തിറക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി. കൊണ്ടോട്ടിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സി..പി..ഐ.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് മണ്ഡലത്തിന്റെ വികസന രേഖ പുറത്തിറക്കിയത്.

മണ്ഡലത്തിലെ വികസനവും കായിക മേഖലയിലെ വികസനത്തിനും പ്രധാന്യം നല്‍കുന്നതുമാണ് വികസന രേഖ. ഫുട്ബാള്‍ ഗ്രൗണ്ട് ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുകമെന്നും മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ട്രോഫി എന്ന പേരിലുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സ്ഥാപിക്കുമെന്നും പത്രികയില്‍ പറയുന്നുണ്ട്.

2022 ലെ പ്രഥമ എം.എല്‍.എ ട്രോഫി ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നും വാഗ്ദാനത്തില്‍ പറയുന്നുണ്ട്.

കൊണ്ടോട്ടിയെ ഒരു എയര്‍പോര്‍ട് സിറ്റിയായി മാറ്റുന്നതിന് മാസ്റ്റര്‍ പ്ലാനും മുന്നോട്ട് വെച്ചിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം നല്‍കുമെന്നും വികസന രേഖയില്‍ പറയുന്നുണ്ട്.

ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: LDF Kondotty candidate offer to start MLA trophy tournament and watch qatar world cup

We use cookies to give you the best possible experience. Learn more