എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി എ.സി. മൊയ്തീന്‍ ആണ് പരാതി നല്‍കിയത്. അന്‍വറിന്റെയും എം.കെ. സുധീറിന്റെയും നീക്കം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയുമെന്നാണ് പരാതി.
വാഗ്ദാനം നല്‍കി വോട്ട് തേടുന്നത് വിരുദ്ധമാണെന്നും എല്‍.ഡി.എഫ് പരാതിയില്‍ പറയുന്നു. അന്‍വറിനൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും അന്‍വര്‍ യു.ഡി.എഫിന്റെ ബി ടീമാണെന്നും എ.സി. മൊയ്തീന്‍ പറഞ്ഞു.
ചേലക്കര മുന്‍ എം.എല്‍.എ കെ. രാധാകൃഷ്ണന്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് നിയമസഭാ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്.
മുന്‍ എം.പി. രമ്യ ഹരിദാസിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. തുടര്‍ന്ന് ഡി.എം.കെ എം.കെ. സുധീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: LDF has filed a complaint against Anwar and Sudhirun on promises