| Monday, 29th March 2021, 11:04 pm

എല്‍.ഡി.എഫിന് 82 മുതല്‍ 91 വരെ സീറ്റ്; 42 ശതമാനം വോട്ടുകളും ഇടതുപക്ഷത്തിനെന്നും ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഘട്ടഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗത്തിന്റെ ഫലം.

സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള്‍ വരെ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 37 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും പ്രവചനം ഉണ്ട്.

46 മുതല്‍ 54 വരെയാണ് യു.ഡി.എഫിന് സീറ്റുകള്‍ ലഭിക്കുകയെന്നുമാണ് സർവേ പ്രവചനം. ബി.ജെ.പിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.

മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെന്നും മൂന്ന്  മുന്നണികളിലും അല്ലാതെയുള്ളവര്‍ക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.

കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എല്‍.ഡി.എഫിനാണ് മുന്‍തൂക്കം പുരുഷന്‍മാരില്‍ 41 ശതമാനം പേരും വനിതകളില്‍ 43 ശതമാനം പേരും എല്‍.ഡി.എഫിനെ പിന്തുണച്ചു.

യു.ഡി.എഫിന് പുരുഷന്മാരില്‍ 36 ശതമാനം പേരുടെയും സ്ത്രീകളില്‍ 39 ശതമാനം പേരുടെയും പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എയ്ക്കD പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 19 ശതമാനത്തിന്റെയും 16 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: LDF has 82 to 91 seats; Asianet News – Cfore pre-poll survey results

We use cookies to give you the best possible experience. Learn more