[]കൊച്ചി: എച്ച്.എം.ടി ഭൂമി ഇടപാടില്‍ മുന്‍ സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.എം ലോറന്‍സ്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.
കളമശ്ശേരിയിലെ എം.എം.ടി ഭൂമി മറിച്ചുവില്‍ക്കുന്നതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ലോറന്‍സ്. കരാര്‍ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.[]
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സൈബര്‍ സിറ്റിക്കായി എച്ച്.ഡി.ഐ.എല്ലിന് പ്രസ്തുത ഭൂമി നല്‍കിയത്.
70 ഏക്കറോളം വരുന്ന ഭൂമി അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് എച്ച്.ഡി.ഐ.എല്ലിനെ ഏല്‍പ്പിച്ചത്. ഈ ഭൂമിയാണ് വില്‍ക്കുന്നതിനായി എച്ച്.ഡി.ഐ.എല്‍ പരസ്യം നല്‍കിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുള്ള എച്ച്.ഡി.ഐ.എല്ലിന് ഭൂമി നല്‍കുന്നതിനെതിരെ അന്ന തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. അന്ന് വിമര്‍ശനമുയര്‍ത്തിയവരോട് തെങ്ങിന്റെ മണ്ടയില്‍ വികസനം ഉണ്ടാകുമോ എന്നായിരുന്നു എളമരം കരീം ചോദിച്ചത്.
ഭൂമി ലഭിച്ച് പതിനൊന്ന് വര്‍ഷമായിട്ടും യാതൊരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും ഇതുവരെ നടന്നിട്ടില്ല. വിവിധ പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മാണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പുതിയ സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് ഭൂമി മറിച്ച് വില്‍ക്കാന്‍ കമ്പനി നീക്കം നടത്തിയത്.