കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം പുറത്തിറക്കി ഇടതുമുന്നണി. ‘നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായിക സിത്താര കൃഷ്ണകുമാറാണ്.
ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നതും സിത്താര തന്നെയാണ്. ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്.
ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഗാനം പങ്കുവെച്ചത്. ‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് ജനഹിതം, ഉറപ്പാണ് കേരളം, ഉറച്ചിതാ മുന്നോട്ട് ‘ എന്ന മുദ്രാവാക്യത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.
ഇതുവരെയുള്ള സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതാണ് ഗാനം. സമൂഹത്തിലെ വിവിധ ശ്രേണികളെ പ്രതിനിധാനം ചെയ്യുന്ന സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഗാനം മുന്നോട്ടുപോകുന്നത്.
സാധാരണക്കാരന്റെ പ്രതീക്ഷകളും പോരാട്ടങ്ങളും നിപാ കാലഘട്ടത്തെ അതിജീവിച്ച കേരളത്തിന്റെ ആരോഗ്യരംഗത്തേയും സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയേയും മത്സ്യത്തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിന്റെ പഴയകാല നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, നായനാര്‍, വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ നേതാക്കളായ പി.കെ വാസുദേവന്‍ നായര്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍ എന്നിവരുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക