തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയ്യാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
തിരുവനന്തപുരത്ത് സി ദിവാകരന്റെ വിജയം ഉറപ്പിച്ചതില്‍ ഭയന്നാണ് എതിരാളികള്‍ ഇത്തരം വില കുറഞ്ഞ നീക്കവുമായി രംഗത്ത് എത്തിയതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.സംഭവത്തില്‍ എല്‍.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി.
അടുക്കി വെച്ചിരുന്ന പതിനേഴോളം കസേരകള്‍ പൂര്‍ണമായി കത്തി നശിച്ചു. എന്തെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ ഒഴിച്ച് കത്തിക്കാതെ ഇത് പൂര്‍ണമായി കത്തില്ലെന്ന് ഇടതു മുന്നണി നേതാക്കള്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇന്നലത്തെ പര്യടനം ഈ പ്രദേശത്തായിരുന്നു. പര്യടനം വന്‍ ജനപങ്കാളിത്തത്തോടെ ഉജ്ജ്വല വിജയമായതിന്റെ പ്രതിഫലനമാണ് പാര്‍ട്ടി ഓഫിസ് കത്തിക്കുന്നതില്‍ കലാശിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു
ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂരാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനുമാണ്.
കഴിഞ്ഞ തവണ 15470 വോട്ടിനായിരുന്നു ശശി തരൂര്‍ ജയിച്ചത്.