| Wednesday, 28th September 2016, 6:46 pm

10 ശതമാനം മദ്യഷാപ്പുകള്‍ പൂട്ടണമെന്ന തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.


തിരുവനന്തപുരം: യു.ഡി.എഫിന്റെ മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയപ്രകാരമുള്ള തീരുമാനം നടപ്പാകില്ല.

എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. പഴയ മദ്യനയം പ്രകാരം 28 ഔട്ട്‌ലെറ്റുകളാണ് പൂട്ടേണ്ടിയിരുന്നത്.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. യു.ഡി.എഫ് മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്.

We use cookies to give you the best possible experience. Learn more