| Saturday, 23rd November 2024, 12:55 pm

ചേലക്കരയുടെ ഇടനെഞ്ചില്‍ യു.ആര്‍. പ്രദീപ്; ഒരു പഞ്ചായത്തിലും മുന്നേറ്റമില്ലാതെ രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേലക്കര: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപിന് വിജയം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ആലത്തൂര്‍ എം.പിയുമായ രമ്യ ഹരിദാസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് യു.ആര്‍. പ്രദീപ് സീറ്റ് നിലനിര്‍ത്തിയത്.

12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ആര്‍. പ്രദീപിന്റെ വിജയം. 64259 വോട്ടുകളാണ് യു.ആര്‍. പ്രദീപ് നേടിയത്. 2016ലെ സ്വന്തം ഭൂരിപക്ഷത്തെ മറികടന്നാണ് യു.ആർ. പ്രദീപ് സീറ്റ് നിലനിർത്തിയത്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ യു.ആര്‍. പ്രദീപ് ലീഡ് നിലനിര്‍ത്തിയിരുന്നു. അതേസമയം ഒരു പഞ്ചായത്തില്‍ പോലും ലീഡ് ഉയര്‍ത്താന്‍ കഴിയാതെയാണ് രമ്യ ഹരിദാസ് പരാജയപ്പെട്ടത്.

രമ്യ ഹരിദാസിന് 52,626 വോട്ടുകള്‍ ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ. ബാലകൃഷ്ണന്‍ 33609 വോട്ടും പി.വി. അന്‍വറിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.കെ. സുധീറിന് 3920 വോട്ടുമാണ് നേടിയത്.

ചേലക്കരയിലെ വിജയത്തില്‍ ‘ഭരണവിരുദ്ധ വികാരമില്ല എന്ന് ബോധ്യപ്പെട്ടില്ലേ’ എന്ന പ്രതികരണമാണ് എല്‍.ഡി.എഫ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ചേലക്കരയില്‍ മികച്ച രാഷ്ട്രീയ പോരാട്ടം നടത്താന്‍ കഴിഞ്ഞുവെന്നാണ് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പുഫലം ഗൗരവതരമാണെന്നും വിശകലശനം ചെയ്യും, ഭരണവിരുദ്ധ വികാരം വോട്ടായി മാറണമെന്നില്ല എന്ന പാഠമാണ് നല്‍കിയതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Content Highlight: LDF candidate UR Pradeep wins in assembly by-elections

We use cookies to give you the best possible experience. Learn more