കോട്ടയം: പുതുപ്പള്ളിയില്‍ 2021ലേത് പോലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ്. 2021ലെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഇത്തവണ കഴിഞ്ഞിട്ടില്ലെന്ന കാര്യം പരിശോധിക്കുമെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. പരാജയ കാരണം ഭരണവിരുദ്ധ വികാരമാണെന്നതിനെക്കുറിച്ച് ഫാക്ച്വലായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെയ്ക്കിന്റെ വാക്കുകള്‍
നീണ്ടകാലം ജനപ്രതിനിധി ആവുകയും വലിയ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ചെറിയ ദിനങ്ങള്‍ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2021ലേത് പോലെ രാഷ്ട്രീയം ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ല.
ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് ഫാക്ച്വലായി കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായില്ല. വികസനം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ വിളിച്ചപ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം നമുക്ക് മുന്നിലുണ്ട്.
കേരളാ കോണ്‍ഗ്രസ് അടക്കം എല്‍.ഡി.എഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അനൈക്യത്തിന്റെ സ്വരങ്ങള്‍ കണ്ടത് യു.ഡി.എഫില്‍ നിന്നാണ്. ബി.ജെ.പിയുടെ വോട്ടുകള്‍ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ കണക്കുകളോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെ.
Content Highlight: LDF candidate Jake C.Thomas said politics was not discussed in Pudupally like in 2021