Kerala News
വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 03, 04:00 am
Tuesday, 3rd November 2020, 9:30 am

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും സാരമായി പരിക്ക് പറ്റിയിട്ടില്ല.

ഇന്നലെ രാത്രി 11.30ഓടെ ദേശീയ പാതയിലെ തുറവൂര്‍ ജംഗ്ഷനടുത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പോകുന്ന വഴിയില്‍ കിഴക്ക് നിന്നും റോഡ് മുറിച്ച് കടക്കുകയായിരുന്ന മറ്റൊരു കാറില്‍ വിജയിയുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകളുടെയും മുന്‍ ഭാഗം തകര്‍ന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Playback singer Vijay Yesudas’s car collided with another