| Thursday, 17th August 2023, 7:38 pm

അവന്‍ വരുന്നതൊക്കെ കൊള്ളാം എന്നാല്‍ അതത്ര എളുപ്പമാവില്ല; ഇന്ത്യയെ ഉപദേശിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു വര്‍ഷത്തിന് ശേഷം ജസ്പ്രീത് ബുംറ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും. ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. യുവതാരങ്ങളുമായി ഇറങ്ങുന്ന ടീമിന്റെ നായകനും ബുംറ തന്നെയാണ്.

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഈ പരമ്പര താരത്തിന് നിര്‍ണായകമാണ്. മൂന്ന് മത്സരമാണ് പരമ്പരയിലുള്ളത് . പുറത്തിന് പരിക്കേറ്റ താരം സര്‍ജറിയിലൂടെയും ഒരുപാട് ചികിത്സയിലൂടെയും കടന്നുപോയിട്ടുണ്ട്.

ബുംറയുടെ ഈ രണ്ടാം വരവ് ഒരുപാട് ചലഞ്ചിങ് ആകുമെന്നും, എല്ലാം ഒന്നില്‍ നിന്നും തുടങ്ങുന്നത് പോലെയായിരിക്കുമെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷമിപതി ബാലാജി. ഒരുപാട് ഹര്‍ഡല്‍സ് അവന്റെ മുമ്പിലുണ്ടാകുമെന്നും എന്നാല്‍ അത് ചാടി കടക്കുന്നതിലാണ് പ്രചോദനമെന്നും ബാലാജി പറയുന്നു.

‘ഏത് നട്ടെല്ല് ശസ്ത്രക്രിയയ്ക്കക്ക് ശേഷവും അവിടെയും ഇവിടെയും ചില വിള്ളലുകള്‍ ഉണ്ടാകും.’ എന്നിരുന്നാലും, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ചത് ഇതാണ്. ചികിത്സയ്ക്ക് ശേഷവും സുഖം പ്രാപിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തി മടങ്ങാനുള്ള ഓപ്ഷന്‍ ഉണ്ടെങ്കില്‍, ഇത് അവസാന ഘട്ടമാണ്… അതിനാല്‍, ഇപ്പോള്‍ എല്ലാം പുതുമയുള്ളതായിരിക്കും ബുംറക്ക്. അവന്‍ മടങ്ങിവരുമ്പോള്‍ തടസങ്ങള്‍ ഉണ്ടാകും, പക്ഷേ അതാണ് മികച്ചതാകാന്‍ ആളുകളെ പ്രജോദനിപ്പിക്കുന്നത്,’ ബാലാജി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ബുംറ അവസാനമായി പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും ഇന്ത്യക്കായി കളിക്കാന്‍ ബുംറ ഇല്ലായിരുന്നു. ഈ വര്‍ഷത്തെ ഐ.പി.എല്ലിലും താരം പങ്കെടുത്തില്ലായിരുന്നു.

Content Highlight: Laxmipathi Balaji Talks About Bumrah and his Injury

We use cookies to give you the best possible experience. Learn more