ല​ക്ഷ്മി വി​ലാ​സ്...​പ്രൗ​ഢി​യു​ടെ വി​ലാ​സം
Travel Diary
ല​ക്ഷ്മി വി​ലാ​സ്...​പ്രൗ​ഢി​യു​ടെ വി​ലാ​സം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 2:44 pm

ല​ണ്ട​നി​ലെ ബ​ക്കിം​ഗ്ഹാം പാ​ല​സി​ന്‍റെ നാ​ലി​ര​ട്ടി വ​ലി​പ്പ​മു​ള്ള സ്വ​കാ​ര്യ വ​സ​തി കാ​ണ​ണോ?
ഗു​ജ​റാ​ത്തി​ൽ വ​ഡോ​ദ​ര​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ എ​ഴു​ന്നൂ​റ് ഏ​ക്ക​റി​ലാ​യാ​ണ് ല​ക്ഷ്മി വി​ലാ​സ് എ​ന്ന കൊ​ട്ടാ​ര വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന​ത്.ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഈ ഇവിടെ കാഴ്ചയുടെ കൗതുകം നുകരാനെത്തുന്നത്.

പ​ഴ​യ ബ​റോ​ഡ​യി​ലെ പ്ര​മു​ഖ മ​റാ​ത്ത കു​ടും​ബ​മാ​യി​രു​ന്ന ഗെ​യ്ക്വാ​ദു​ക​ളാ​ണ് കൊ​ട്ടാ​ര സ​മാ​ന​മാ​യ വ​സ​തി​ക​ൾ ഗു​ജ​റാ​ത്തി​ല്‍ പ​ണി​യാ​ന്‍ തു​ട​ക്ക​മി​ട്ട​ത്. രാ​ജ​കു​ടും​ബ​മ​ല്ലെ​ങ്കി​ലും ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന മ​ന്ദി​ര​ങ്ങ​ള്‍ കൊ​ട്ടാ​ര​മെ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ വ​സ​തി എ​ന്ന ബ​ഹു​മ​തി​യും കൊ​ട്ടാ​ര​ത്തി​ന് സ്വ​ന്തം. സാ​യാ​ജി​റാ​വു ഗെ​യ്ക്വാ​ദ് എ​ന്ന വ്യ​ക്തി​യാ​ണ് 1890 ല്‍ ​ല​ക്ഷ്മി വി​ലാ​സ് കൊ​ട്ടാ​രം നി​ര്‍മി​ച്ച​ത്. ഇ​ന്ത്യ​ന്‍ ആ​ര്‍ക്കി​ടെ​ക്ച​റും വി​ക്ടോ​റി​യ​ന്‍ ആ​ര്‍ക്കി​ടെ​ക്ച​റും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഗ്ര​യി​ല്‍ നി​ന്നു​ള്ള വെ​ട്ടു​ക​ല്ല്, പൂ​ന​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന ട്രാ​പ് സ്റ്റോ​ണ്‍ , രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും ഇ​റ്റ​ലി​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന മു​ന്തി​യ മാ​ര്‍ബി​ളു​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചു. ലി​ഫ്റ്റ് സൗ​ക​ര്യം, ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്, വൈ​ദ്യു​തി തു​ട​ങ്ങി അ​ക്കാ​ല​ത്തെ ഒ​രു കു​ലീ​ന യൂ​റോ​പ്യ​ന്‍ ഭ​വ​ന​ത്തി​ലെ ആ​ഡം​ബ​ര​ങ്ങ​ളെ​ല്ലാം ഇ​തി​ന​ക​ത്ത് ഒ​രു​ക്കി​യി​രു​ന്നു. കാ​രി​രു​മ്പി​ല്‍ തീ​ര്‍ത്ത വി​ള​ക്കു​മാ​ട​ങ്ങ​ള്‍ കൊ​ട്ടാ​ര​ത്തി​ലെ​വി​ടെ​യും കാ​ണാം. 5000 ച​തു​ര​ശ്ര​യ​ടി​യാ​ണ് താ​ഴ​ത്തെ നി​ല​യു​ടെ വി​സ്തീ​ര്‍ണം.170 മു​റി​ക​ളു​ണ്ട് . ര​ണ്ടു മ്യൂ​സി​യ​ങ്ങ​ളും കൊ​ട്ടാ​ര​വ​ള​പ്പി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു.

സി​ല്‍വ​ര്‍ റൂം ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു മു​റി​യി​ലെ ചു​വ​രു​ക​ളെ​ല്ലാം വെ​ള്ളി പൂ​ശി​യ​താ​ണ്. കോ​ണി​പ്പ​ടി​ക​ളി​ലും ത​റ​യി​ലും മു​ന്തി​യ മാ​ര്‍ബി​ളു​ക​ള്‍ . മ​നോ​ഹ​ര​മാ​യ ലാ​ന്‍ഡ്‌​സ്‌​കേ​പ്പി​ങും വി​ശാ​ല​മാ​യ ഉ​ദ്യാ​ന​വും പു​റ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്നു. 180,000 ബ്രി​ട്ടീ​ഷ് പൗ​ണ്ടു​ക​ളാ​യി​രു​ന്നു അ​ന്ന​ത്തെ നി​ര്‍മാ​ണ​ച്ചെ​ല​വ്. സ​ല്‍മാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​യ ‘പ്രേം ​ര​ത്ത​ന്‍ ധ​ന്‍ പാ​യോ’ അ​ട​ക്കം നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ള്‍ക്ക് കൊ​ട്ടാ​രം വേ​ദി​യാ​യി​ട്ടു​ണ്ട്. ഒ​ട്ട​ന​വ​ധി സ​ന്ദ​ര്‍ശ​ക​ര്‍ ദി​നം​പ്ര​തി കൊ​ട്ടാ​ര സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി എ​ത്താ​റു​ണ്ട്.