ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ അനുവദിച്ചില്ല.
കൊവിഡ് പരിശോധന നടത്തിയില്ലെന്ന പേരിലാണ് ഇ.ഡി അഭിഭാഷകരെ തടഞ്ഞത്. അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയായിരുന്നു ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്.
ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. ഒരാള്‍ക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അഭിഭാഷകര്‍ കൊവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്ന് നിലപാടെടുക്കുകയായിരുന്നു ഇ.ഡി.
തിരുവനന്തപുരത്ത് അടക്കം ബിനീഷിന് വന്‍തോതിലുള്ള ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Lawyers were not allowed to see Bineesh despite the court’s permission