ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയായിരുന്നു ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്.
ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. ഒരാള്‍ക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അഭിഭാഷകര്‍ കൊവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്ന് നിലപാടെടുക്കുകയായിരുന്നു ഇ.ഡി.
തിരുവനന്തപുരത്ത് അടക്കം ബിനീഷിന് വന്‍തോതിലുള്ള ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക