മുംബൈ: മഹാരാഷ്ട്ര പൊലീസിന്റെ വിവാദ മോക് ഡ്രില്ലില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി അഭിഭാഷക കൂട്ടായ്മ. മോക് ഡ്രില്‍ നടന്ന മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ (Chandrapur) അഭിഭാഷകരുടെ കൂട്ടായ്മയാണ് പൊലീസ് മേധാവിയെ സമീപിച്ചത്.
തീവ്രവാദികളെ പിടികൂടുന്നതായി നടത്തിയ മോക് ഡ്രില്ലില്‍ തീവ്രവാദിയായി അഭിനയിച്ച പൊലീസുകാരന്‍ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചതായിരുന്നു വിവാദമായത്.
आतंकवादी की भूमिका निभाने वाले ने मॉक ड्रिल के दौरान ‘अल्लाह हू अकबर’ का नारा लगाया, जो हमें पसंद नहीं। मुसलमानों को सॉफ्ट टारगेट किया जा रहा है। मॉक ड्रिल में मुस्लिम भेष क्यों दे रहे हैं? आप दाढ़ी, मूंछें, कुर्ता-पजामा डालकर क्यों बता रहे हैं कि आतंकी ऐसा दिखता है?: शिकायतकर्ता pic.twitter.com/0M9mWaWFO8
— ANI_HindiNews (@AHindinews) January 22, 2023
മുസ്‌ലിം മതവിഭാഗത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം മോക് ഡ്രില്ലില്‍ ഉണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. വിശദമായ അന്വേഷണം നടത്താമെന്നും ഇതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും പൊലീസ് സൂപ്രണ്ട് രവീന്ദ്രസിങ് പര്‍ദേശി (Ravindrasingh Pardeshi) അഭിഭാഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.