ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗക്കെതിരെ പ്രതിഷേധവുമായി സുപ്രീം കോടതി അഭിഭാഷകര്‍. ദല്‍ഹി സുപ്രീം കോടതി വളപ്പില്‍ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഒരു സംഘം അഭിഭാഷകര്‍ പ്രതിഷേധിച്ചത്. ഒപ്പം ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുകയും ചെയ്തു. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് പരേഷ്, പ്രശാന്ത് ഭൂഷന്‍, കാമിനി ജൈശ്വാള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇതോടൊപ്പം ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമത്തിനെതിരെയും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ വിമര്‍ശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികള്‍ക്കു നേരെ അതിക്രമത്തില്‍ കൃത്യ സമയത്ത് ഇടപെടാത്ത ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച ബാര്‍ അസോസിയേഷന്‍ പൊലീസ് നിയമാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അതിക്രമിച്ചെത്തിയ സംഘം തല്ലിച്ചതയ്ക്കുമ്പോള്‍ പൊലീസ് കാണിച്ച നിഷ്‌ക്രിയത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടു നിന്നും ഉയരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി 5-നാണ് ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.