| Wednesday, 6th November 2019, 1:35 pm

പൊലീസുകാര്‍ക്ക് പിന്നാലെ അഭിഭാഷകരും; ദല്‍ഹിയിലെ ജില്ലാകോടതികള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് ആസ്ഥാനത്ത് 12 മണിക്കൂര്‍ നീണ്ട പൊലീസുകാരുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്ത്. ഹൈക്കോടതികളിലേയും ജില്ലാ കോടതികളിലേയും അഭിഭാഷകര്‍ രോഹിനി, സാകേത് എന്നിവിടങ്ങളിലെ ജില്ലാകോടതിക്ക് മുന്നിലാണ് പ്രതിഷേധിക്കുന്നത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു.

മുദ്രാവാക്യം മുഴക്കിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. പ്രതിഷേധ സൂചകമായി ഇവര്‍ വരും ദിവസങ്ങളില്‍ ജോലി ബഹിഷ്‌ക്കരിക്കുമെന്ന് ദല്‍ഹി ബാര്‍ അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീസ് ഹസാരി കോംപ്ലക്‌സിനുള്ളിലെ പാര്‍ക്കിംഗ് തര്‍ക്കമാണ് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒരു അഭിഭാഷകന്‍ തന്റെ കാര്‍ ലോക്കപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനെ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെയാണ് പ്രശ്നം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ യൂണിഫോമും കറുത്ത ബാന്റും ധരിച്ചായിരുന്നു പൊലീസുകാരുടെ പ്രതിഷേധം.

സംഭവത്തില്‍ ദല്‍ഹി കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആറാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപകടം പറ്റിയവരുടെ ചികിത്സാ ചെലവുകള്‍ ദല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more