|

വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരായ പുനപരിശോധനാ ഹരജിയില്‍ ഉടന്‍ വാദം തീര്‍ക്കണമെന്ന ചീഫ് ജസ്റ്റിസ് നിര്‍ദേശത്തെച്ചൊല്ലി കോടതിയില്‍ തര്‍ക്കം. വാദത്തിന് അവസരം തേടി അഭിഭാഷകര്‍ തമ്മിലാണ് തര്‍ക്കം.

കോടതിയില്‍ ബഹളമുണ്ടാക്കിയ അഭിഭാഷകരെ കോടതി താക്കീത് ചെയ്തു. കോടതിയില്‍ നേരായി പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും മറ്റൊരു അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ALSO READ: ശബരിമല യുവതീ പ്രവേശനം; ഈജിപ്തിലും ആര്‍ത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് അഡ്വ. വെങ്കട്ട രാമന്‍

ഈ രീതി തുടര്‍ന്നാല്‍ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.ഒന്നോ രണ്ടു പേരെക്കൂടി മാത്രമേ കേള്‍ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.



എന്‍.എസ്.എസ്, ബ്രാഹ്മണസഭ, പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി തുടങ്ങിയവര്‍ നല്‍കിയ ഹരജിയില്‍ അഭിഭാഷകര്‍ ഇതിനകം തന്നെ വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിക്കയാളുകളും ഒരേ വാദങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിലാണ് വാദം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്.

ഒന്നു രണ്ടുപേരെക്കൂടി കേട്ടശേഷം സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം തേടുമെന്നും കോടതി വ്യക്തമാക്കി.

WATCH THIS VIDEO: