ഒമ്പതുവയസുകാരിയെ ട്രെയിനില്‍ ലൈംഗികമായി പീഡിപ്പിച്ചു; ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍
Child Abuse
ഒമ്പതുവയസുകാരിയെ ട്രെയിനില്‍ ലൈംഗികമായി പീഡിപ്പിച്ചു; ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 9:57 am

 

ചെന്നൈ: ഒമ്പതുവയസുകാരിയെ ട്രെയിനില്‍ ബലാത്സംഗം ചെയ്ത അഭിഭാഷകന്‍ അറസ്റ്റില്‍. 2006ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി പ്രേം ആനന്ദാണ് അറസ്റ്റിലായത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനില്‍ അംഗത്വമുള്ളയാളാണ് ഇദ്ദേഹം.

തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യവേയാണ് ഒമ്പതുവയസുകാരിയെ ഇയാള്‍ ട്രെയിനില്‍ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

അമ്മ താഴെത്തേയും സഹോദരന്‍ മുകളിലത്തേയും പെണ്‍കുട്ടി മധ്യത്തിലേയും ബര്‍ത്തിലായിരുന്നു. രാത്രി ഒരുമണിയോടെ ട്രെയിനില്‍ കയറി പ്രേം ആനന്ദ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.


Also read:യു.പിയില്‍ ഇന്നലെ മാത്രം ഫയല്‍ ചെയ്തത് നാല് ബലാത്സംഗ കേസുകള്‍; മൂന്നിലും ഇരകള്‍ കുട്ടികള്‍


“ഓപ്പണ്‍ ടിക്കറ്റിലാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. എന്റെ ബര്‍ത്തിന് എതിര്‍ഭാഗത്തുള്ള ബര്‍ത്തില്‍ ആരുമുണ്ടായിരുന്നില്ല. ടി.ടി.ഇ പണം വാങ്ങി അയാള്‍ക്ക് ബര്‍ത്ത് അനുവദിക്കുകയായിരുന്നുവെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ട്. അയാള്‍ മകളുടെ കവിളില്‍ ഉമ്മവെയ്ക്കുകയും മാറില്‍ അമര്‍ത്തുകയും ചെയ്തു. വാ പൊത്തിപ്പിടിച്ചശേഷം പെണ്‍കുട്ടിയെ കൂടുതല്‍ ഉപദ്രവിക്കുകയായിരുന്നു. അവള്‍ അയാളെ തള്ളിമാറ്റി. വീണ്ടും അയാള്‍ തൊടാനൊരുങ്ങിയപ്പോള്‍ അവള്‍ “മമ്മാ ഇയാളെന്റെ നെഞ്ചില്‍ തൊടുന്നു” എന്നു പറഞ്ഞ് നിലവിളിക്കുകയായിരുന്നു.” എന്നാണ് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബം ഉടന്‍ ടി.ടി.ഇയെ പരാതി അറിയിക്കുകയും അടുത്ത സ്റ്റേഷനില്‍ പ്രതിയെ പൊലീസിനു കൈമാറുകയുമായിരുന്നു.

കുട്ടിയുടെ നിലവിളികേട്ട മറ്റുയാത്രക്കാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


Don”t Miss: ‘പത്താന്റെ പവറൊന്നും അങ്ങനെ പോയിപോവൂല മക്കളെ’; ചെന്നൈ ബൗളേഴ്‌സിനെ പഞ്ഞിക്കിട്ട പടുകൂറ്റന്‍ സിക്‌സുകളുമായി യൂസഫ് പത്താന്‍; വീഡിയോ


എന്നാല്‍ സംഭവത്തെ ലഘൂകരിച്ചു കാണുന്ന നിലപാടാണ് പൊലീസിന്റേതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. “പ്രതി കുട്ടിയെ തൊട്ടേയുള്ളൂ” എന്നാണ് ഈറോഡ് പൊലീസ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“അവര്‍ അയാളെ പിടികൂടി ടി.ടി.ഇയ്ക്ക് കൈമാറി. അദ്ദേഹമൊരു അഭിഭാഷകനാണ്. ബി.ജെ.പിയുമായുള്ള ബന്ധം ഇതുവരെ സ്ഥീരകരിച്ചിട്ടില്ല.” എന്നാണ് പൊലീസ് വാദം.

അതേസമയം, താന്‍ അഭിഭാഷകനാണെന്നും രാഷ്ട്രീയമായി നല്ല പിടിപാടുള്ള ആളാണെന്നും പറഞ്ഞ് പ്രതി തങ്ങളെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

2006ലെ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ഡോ. രാധാകൃഷ്ണന്‍ നഗറിലാണ് ഇയാള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.