തിരുവനന്തപുരം: മന്ത്രവാദം, അനാചാരം, അന്ധവിശ്വാസം എന്നിവ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നിയമമടക്കം, പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മാണ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
നിയമ പരിഷ്‌കരണ കമ്മീഷന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിയമമന്ത്രി പി. രാജീവ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.
സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിര്‍മാണത്തിനുള്ള 12 ബില്ലുകള്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന 4 ബില്ലുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.