ലോ അക്കാദമി കവാടത്തിലെ തൂണുകള്‍ പൊളിച്ചുനീക്കി റവന്യൂവകുപ്പ്
Kerala
ലോ അക്കാദമി കവാടത്തിലെ തൂണുകള്‍ പൊളിച്ചുനീക്കി റവന്യൂവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th February 2017, 10:55 am

തിരുവന്തപുരം: ലോ അക്കാദമിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടി തുടങ്ങി. ലോ അക്കാദമി കവാടത്തിലെ തൂണുകളാണ് ഇന്ന് രാവിലെ റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്.

പുറമ്പോക്കിലായിരുന്നു ലോ അക്കാമി കവാടത്തിന്റെ നിര്‍മാണംം. ഇത് പൊളിച്ചുനീക്കാന്‍ റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പിന്റെ നടപടി

ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിന്റെ നടപടി.

റിപ്പോര്‍ട്ട് പ്രകാരം ലോ കോളേജിന്റെ പ്രധാന കവാടം ഇന്നലെ പൊളിച്ച് നീക്കിയിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചു നീക്കല്‍ നടപടി.


Dont Miss ലോ അക്കാദമി വിഷയം കൈകാര്യം ചെയ്തതതില്‍ ജാഗ്രതക്കുറവുണ്ടായി; ഭൂമി ഇടപാടില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് 


ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറംമ്പോക്കിലുമായി നിര്‍മിച്ച അക്കാദമിയുടെ പ്രധാന കവാടവും മതിലും 24 മണിക്കൂറിനുള്ളില്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റവന്യു വകുപ്പ് നോട്ടീസ് നല്കിയിരുന്നത്.

സര്‍വേ നമ്പര്‍ 726-5ലെ 28 സെന്റാണ് റവന്യു വകുപ്പ് ആദ്യം ലക്ഷ്യം വച്ചത്. ജല അതോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയിലും ബേസിക് ടാക്സ് രജിസ്റ്റര്‍ (ബിടിആര്‍) പ്രകാരം പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വഴിയിലുമാണ് അക്കാദമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് പൊതുവഴിയുമാണ്. അക്കാദമിക്കായി ഒരു ഘട്ടത്തിലും പതിച്ചു നല്‍കാത്ത ഈ ഭൂമി ഇവര്‍ സ്വകാര്യ വഴിയായും ഗേറ്റായും ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോളേജ് നടത്തിപ്പിനായി സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമി ദുര്‍വിനിയോഗം ചെയ്തതായി ലോ അക്കാദമിക്കെതിരെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടയുള്ളവര്‍ ആവശ്യം ഉന്നയിച്ചിരുന്നു.