പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂദല്‍ഹി:പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമീറുല്‍ ഇസ്‌ലാം നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് വരെയാണ് വധശിക്ഷ റദ്ദാക്കിയത്.
ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്.
ജയിലിലെ പ്രതിയുടെ സ്വഭാവ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. പ്രതിയുടെ മനഃശാത്ര നില പരിശോധിക്കാന്‍ സംഘത്തെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അമീറുല്‍ ഇസ്‌ലാമിന് നിയമ സഹായം നല്‍കാനുള്ള നടപടിക്കും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാന്‍ കാരണമുണ്ടെങ്കില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
നടപടി ക്രമങ്ങളെല്ലാം അന്തിമമായ തീര്‍പ്പിന് വിധേയമാണെന്ന് ഉത്തരവില്‍ പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ചെയ്തത്.
2016ലാണ് നിയമ വിദ്യാർത്ഥിനിയെ പെരുമ്പാവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് അന്യ സംസ്ഥാന തൊഴിലാളിയായ അമീറുൽ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്ത്.
Content Highlight: Law student’s murder case in Perumbavoor; Supreme Court stayed the death sentence of accused Ameerul Islam