Advertisement
national news
'പശ്ചാത്താപമില്ല, പ്രതികരണവുമില്ല'; രാജ്യത്തെ നിയമവാഴ്ച്ച തകര്‍ന്നപ്പോഴും മോദി നിശബ്ദനെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 08, 05:57 am
Sunday, 8th December 2019, 11:27 am

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ നിയമവാഴ്ച്ച തകര്‍ന്നെന്നും എന്നാല്‍ പ്രധാനമന്ത്രി നിശബ്ദനാണെന്നും ഇതുവരെയും ഒരു വാക്ക് പോലും ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിയമവാഴ്ച തകര്‍ന്നതിനാല്‍ കുറ്റവാളികള്‍ സ്വതന്ത്രമായി കറങ്ങുന്നു! പക്ഷേ, മോദിജി ‘നിശബ്ദനാണ് … പശ്ചാത്താപമില്ല, പ്രതികരണവുമില്ല. എന്നാല്‍ ഒരാള്‍ പോലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല? എന്തുകൊണ്ട്?’ എന്നായിരുന്നു കോണ്‍ഗ്രസ്  ട്വീറ്റില്‍ കുറിച്ചത്.

ലോകം രാജ്യത്തെ പരിഹസിക്കുകയാണെന്നും ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ലൈംഗികാതിക്രമങ്ങളുടെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്ന് രാഹുല്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ രംഗത്തെത്തി.

ദല്‍ഹികേസില്‍ മോദി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആക്രമിക്കുന്ന വീഡിയോ ടാഗ് ചെയ്തുകൊണ്ടാണ് സുര്‍ജേവാല രംഗത്തെത്തിയത്.

‘ഉന്നാവോ, കത്വാ, ഹൈദരാബാദ്, വല്‍വാള്‍-ഫരീദാബാദ്, ഭീകരത തുടരുകയാണ്. ലൈംഗികാക്രമണത്തിന് ഇരയായവര്‍ നീതിക്കായി നിലവിളിക്കുകയാണ്.’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ