തിരുവനന്തപുരം: ലോ അക്കാദമിയില്‍ മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിമുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി
Kerala
തിരുവനന്തപുരം: ലോ അക്കാദമിയില്‍ മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിമുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2017, 2:35 pm

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എ.ബി.വി.പി പ്രവര്‍ത്തകനെ ഫയര്‍ഫോഴ്‌സ് താഴെയിറക്കി. നാലോളം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മരത്തിന് മുകളില്‍ കയറി താഴെയിറക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സ് മരത്തില്‍ കയറിയത്. ഇത് സംഘര്‍ഷത്തിന് കാരണമായി.

ലക്ഷ്മി നായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും, മരത്തിന് മുകളില്‍ കയറിയ ഷിജിത്തിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന ഉറപ്പിലാണ് വിദ്യാര്‍ത്ഥി താഴെയിറങ്ങാന്‍ അനുവദിച്ചത്. ഉച്ചയക്ക് 2 മണിയോടെയാണ് വിദ്യാര്‍ത്ഥി മരത്തില്‍ കയറിയിരുന്നത്.

അതേ സമയം വിദ്യാര്‍ത്ഥിയെ മരത്തിന് മുകളില്‍ നിന്നും താഴെയിറക്കാനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് സമരപന്തലിന് സമീപത്ത് നിന്നും ദേഹത്ത് പെട്രോളൊഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കെ. മുരളീധരന്റെ ജീവന്‍ രക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പെട്രോള്‍ ഒഴിച്ചത്.

പെട്രോള്‍ ഒഴിച്ചതിന് തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിയപ്പോള്‍ ജലപീരങ്കി പ്രയോഗിച്ചുവെന്ന തെറ്റിദ്ധരിച്ച് സമരപന്തലിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി. ഫയര്‍ഫോഴ്‌സിന് നേരെ കല്ലേറുണ്ടായി.


Dont Miss എല്ലാദിവസവും ദേശീയഗാനം പാടിയാല്‍ ഉണ്ടാകുന്നതല്ല ദേശസ്‌നേഹം: കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി 


പെട്രോള്‍ ഒഴിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ ബി.ജെ.പിയുടെ സമരപന്തലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുകയാണ്.

കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനടക്കമുള്ളവര്‍ സമരസ്ഥലത്ത് എത്തിയിട്ടുണ്ട്. ലക്ഷ്മി നായര്‍ക്കെതിരെ സമരം തുടരുന്നതിനിടെ ഇന്ന് രണ്ട് ആത്മഹത്യാ ശ്രമങ്ങളാണ് ഉണ്ടായത്.