Kerala
ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ രേഖകള്‍ കൈമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Feb 03, 10:53 am
Friday, 3rd February 2017, 4:23 pm

lakshminair1


രേഖകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വിദ്യാര്‍ത്ഥികളെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കുന്നത് രേഖകള്‍ പരിശോധിച്ചായിരിക്കുമെന്നും എ.ഡി.എം പറഞ്ഞു.


തിരുവനന്തപുരം:  തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ മാറ്റിയതിന്റെ രേഖകള്‍ ഗവേണിങ് കൗണ്‍സില്‍ എ.ഡി.എമ്മിന് കൈമാറി. ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സ് ആണ് എ.ഡി.എം ജോണ്‍ വി. സാമുവലിന് കൈമാറിയത്.

രേഖകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വിദ്യാര്‍ത്ഥികളെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കുന്നത് രേഖകള്‍ പരിശോധിച്ചായിരിക്കുമെന്നും എ.ഡി.എം പറഞ്ഞു.


Read more: ‘എന്നെ വിളിച്ചതുകൊണ്ടാണ് പോയത്’ : കാനം രാജേന്ദ്രനെ കണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ലക്ഷ്മി നായര്‍


മിനിറ്റ്‌സിന്റെ വിശദാംശങ്ങള്‍ കാണിച്ചു തരണമെന്ന് കഴിഞ്ഞ ദിവസം സബ്കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തരില്ലെന്നായിരുന്നു ഡയറക്ടര്‍ എന്‍ നാരായണന്‍ നായരുടെ പ്രതികരണം. കാണിച്ചേ മതിയാകൂ എന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ വെള്ളിയാഴ്ച എ.ഡി.എമ്മി.നെ കാണിക്കാമെന്നറിയിക്കുകയായിരുന്നു.

അതേ സമയം എ.ഡി.എ.മ്മുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മാത്രമേ പങ്കെടുക്കൂ എന്നും സമരസമിതി വ്യക്തമാക്കി. കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ്, എ.ബി.വി.പി എന്നീ സംഘടനകളാണ് സംയുക്ത സമരസമിതിയിലുള്ളത്.

അക്കാദമിയിലെ സമരം ഇന്ന് 24ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.