തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സി.പി.ഐക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ബി.ജെ.പി വിരിച്ച വലയില്‍ സി.പി.ഐ കുടുങ്ങിയെന്നും സി.പി.ഐ നിലപാട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.
സി.പി.ഐ.ക്കെതിരായ പ്രതിഷേധം മുന്നണിയില്‍ അറിയിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Read more: അസഹിഷ്ണുതയുടെ ഏറ്റവും വലിയ ചിഹ്നമായി സെന്‍സര്‍ ബോര്‍ഡ് മാറുന്നു: കമല്‍
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. ലോ അക്കാദമിയില്‍ കണ്ടത് കോലീബി സഖ്യത്തിനുള്ള നീക്കമായിരുന്നെന്നും നല്ലത് തന്നെയെന്നുമായിരുന്നു സമരം നയിച്ച മുന്നണികളെക്കുറിച്ച് കോടിയേരി ലേഖനത്തില്‍ പറഞ്ഞിരുന്നത്. സമരം അവസാനിപ്പിച്ച നടപടിയെ വിവേകം വൈകി ഉദിച്ചാലും അത് നല്ലത് തന്നെയെന്നും കോടിയേരി പരിഹസിച്ചിരുന്നു.
എന്നാല്‍, സിപിഐയ്ക്ക് ആരുടേയും ഉപദേശം വേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ലേഖനത്തില്‍ പറയുന്നത് തങ്ങളെക്കുറിച്ചാണോ എന്നറിയില്ലെന്നും വഴിയില്‍ കിടക്കുന്ന തൊപ്പി എടുത്ത് തലയില്‍ വയ്ക്കുന്ന സ്വഭാവം സി.പി.ഐക്കില്ലെന്നും കാനം പറഞ്ഞിരുന്നു.
ലോ അക്കാദമിയില്‍ സമരം നടത്തിയത് സി.പി.ഐ ആയിരുന്നില്ല. അവിടെ സമരം നയിച്ചത് എ.ഐ.എസ്.എഫ് ആയിരുന്നു എന്നും കാനം ലേഖനത്തെക്കുറിച്ചുള്ള മറുപടിയായി പറഞ്ഞിരുന്നു