ലാവ്‌ലിന്‍: വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കും
Kerala
ലാവ്‌ലിന്‍: വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th January 2014, 5:47 pm

[]കൊച്ചി: എസ്.എന്‍.സി ലാവ് ലിന്‍ കേസില്‍ കോടതി വിധിക്കെതിരെ സി.ബി.ഐ നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ ഒഴിവാക്കിയ വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കുന്നത്.

കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെടും.

വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സി.ബി.ഐ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു

അപ്പീലിന് അനുവദിച്ച സമയം തീരാന്‍ 5 ദിവസം മാത്രം ബാക്കി നില്‍ക്കെ കേസില്‍ സി.ബി.ഐ ഒത്തുകളിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നാണ് സുധീരന്‍ അഭിപ്രായപ്പെട്ടത്.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കി ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

പിണറായിയെ കൂടാതെ മൂന്ന് പ്രതികളേയും കോടതി കുറ്റവിമുക്തമാക്കിയിരുന്നു.