ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ ജനുവരി 10 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരിക്കും അപ്പീല്‍ പരിഗണിക്കുന്നത്.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ തെളിവുണ്ടെന്നും ഇത് പരിഗണിക്കാതെയാണ് ഹൈക്കടതി വിധിയെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സി.ബി.ഐ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.