| Friday, 2nd November 2018, 1:01 pm

ലാവ്‌ലിന്‍ കേസ്; അന്തിമവാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി. കേസില്‍ സി.ബി.ഐയുടെ അപ്പീലും അതൊടൊപ്പം തന്നെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണുള്ളത്. ഇവയെല്ലാം ഒരുമിച്ച് ജനുവരിയില്‍ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്,

ജനുവരി രണ്ടാം വാരം എന്ന് അന്തിമ വാദം കേള്‍ക്കാമെന്ന് അറിയിക്കാമെന്നും ജസ്റ്റിസ് എം.വി, രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ALSO READ: സംഘപരിവാര്‍ ‘ബലിദാനിയാക്കിയ’ ശിവദാസന്‍ ആചാരി ബി.ജെ.പിക്കാര്‍ക്കെതിരെ നല്‍കിയ പരാതി പുറത്ത്; പരാതി ഒതുക്കിത്തീര്‍ത്തത് ബി.ജെ.പി നേതാക്കള്‍ ഇടപെട്ട്

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നതാണ് കേസ്. 86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പിണറായി വിജയന് പുറമേ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇതിനെതിരെയാണ് സി.ബി.ഐയുടെ അപ്പീല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more