|

ലാവ്‌ലിന്‍ കേസ് ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസ് ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അന്തിമവാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു.

പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ തീരുമാനം.

ALSO READ: ശബരിമല തീര്‍ത്ഥാടകന്റെ മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നേരത്തെ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. സി.ബി.ഐ പിണറായി വിജയനെ ബലിയാടാക്കിയെന്നും പിണറായിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസില്ലെന്നുമാണ് കോടതി പറഞ്ഞത്.

വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ്‌ലിനു നല്‍കിയതില്‍ 374കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്. 2013ലാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി വന്നത്.