| Wednesday, 27th January 2016, 10:59 pm

മാര്‍ച്ച് മാസത്തിനുള്ളില്‍ എട്ടോളം 4ജി ഡിവൈസുകള്‍ പുറത്തിറക്കാനൊരുങ്ങി ലാവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ലാവ മൂന്ന് മാസത്തിനുള്ളില്‍ എട്ടോളം 4ജി ഡിവൈസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. 4ജി സൗകര്യമുള്ള ഫോണുകളുടെ ഇടയില്‍ തങ്ങളുടെ നില ശക്തമാക്കാനാണ് ലാവയുടെ ഈ നീക്കം. വിവിധ വിലകളിലുള്ള ഡിവൈസുകളായിരിക്കും പുറത്തിറക്കുക. ധാരാളം 4ജി ഡിവൈസുകള്‍ വിപണിയിലിറങ്ങുന്നതിനാല്‍ 4ജി ഹാന്‍സെറ്റുകളുടെ വില കുറയുമെന്ന് ലാവ ഇന്റര്‍ നാഷണല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നവിന്‍ ചൗല പറഞ്ഞു.

അതേസമയം ബുധനാഴ്ച്ച ലാവയുടെ പുതിയ 4ജി സ്മാര്‍ട് ഫോണ്‍ പുറത്തിറങ്ങി. 11,499 രൂപ വിലയുള്ള V5 ആണ് പുറത്തിറക്കിയത്. 1.3 ക്വാഡ് കോര്‍ പ്രൊസസര്‍, 3 ജിബി റാം, 13 മെഗൈപിക്‌സല്‍ റിയര്‍ കാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ, 3000mAh ബാറ്ററി എന്നിവയാണ് V5ന്റെ പ്രധാന സവിശേഷതകള്‍.

എയര്‍ടെല്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചതോടെ 4ജി സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. 4ജി ഫോണുകളുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. 2018 ഓടെ 9  കോടി 4ജി സബ്‌സ്‌ക്രൈബര്‍മാരും 18 കോടി 4ജി സ്മാര്‍ട്‌ഫോണുകളും ഇന്ത്യയിലുണ്ടാകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ റിപ്പോര്‍ട്ട് പറയുന്നത്

We use cookies to give you the best possible experience. Learn more