ന്യൂദല്‍ഹി: മൈക്രോമാക്‌സ് ആദ്യത്തെ ക്വാഡ് കോര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കുന്നു. സോളോ ക്യു 800 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് എച്ച്. ഡി യോട് കൂടിയ 4.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.[]
1.2 ജി.എച്ച്. ക്വാര്‍ഡ്‌സുള്ള ഇതിന് 4 ജി.ബി റാമാണുള്ളത്. 8 മെഗാ പിക്‌സല്‍ ക്യാമറയും കമ്പനി ഇതിന് കമ്പനി പ്രധാനം ചെയ്യുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ പ്രത്യേകതയാണ് സോളോ 800 നുള്ളത്. മറ്റ് ഫോണുകളെ അപേക്ഷിച്ച് സോളോക്ക് ത്രീജി കണക്ഷന് 21 എം.ബി.പി.എസ് വേഗത ഇതിന് ലഭിക്കും.
കൂടാതെ വൈഫൈ, ബ്ലൂടൂത്ത്, എ.ജി.പി.എസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലക്ട്രോമീറ്റര്‍, എന്നിവ ഇതില്‍ ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.
ബാറ്ററി ബാക്കപ്പാണ് ഇതിന്റെ മറ്റൊരു പ്രത്യേകതയായി കമ്പനി പറയുന്നത്. 16 മണിക്കൂര്‍ ഇതിന് ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകും വിധം അധികം വലിപ്പമില്ലാതെയാണ് പുറത്തിറങ്ങിയത്.
എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി മൈക്രോമാക്‌സ് പുറത്തിറക്കിയ ഈ ഫോണിന് 12,499 രൂപയാണ് വില.