മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ തങ്ങളുടെ പുതിയ മോഡലായ ഐവറി എം4 വിപണിയിലെത്തിക്കുന്നു. 9,299 രൂപയാണ് വില.
എല്ലാ നാഷണല്‍ റീട്ടെയില്‍ സ്റ്റോറുകളിലും മള്‍ട്ടി ബ്രാന്റ് ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ടാബ്ലറ്റ് കാറ്റഗറിയിലെ മുന്നേറ്റമാണ് പുതിയ മോഡലിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് കമ്പനി അറിയിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മള്‍ട്ടിപ്പിള്‍ ഡിവൈസുകള്‍ പുറത്തിറക്കാനുള്ള ശ്രമം നടക്കുകയാണ്.
പതിനായിരം രൂപയ്ക്ക് താഴെ വിലവരുന്ന മോഡലുകളാണ് ഉദ്ദേശിക്കുന്നതെന്നും ലാവ വൈസ് പ്രസിഡന്റ് രാമന്‍ ശര്‍മ പറഞ്ഞു.
8 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയാണ് ഐവറി എം4 ന് ഉള്ളത്. 1280*800 ആണ് റെസല്യൂഷന്‍. 7.9 എം.എം ആണ് തിക്‌നെസ്. 2 ജിബി ഡി.ഡി ആര്‍ 3 റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്.
4000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും എച്ച് ഡി റെക്കോഡിങ്ങും ഉണ്ട്. 3.2 മെഗകാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. 3 ജി യു.എസ്.ബി ജി എസ് എം വൈഫൈ മൈക്രോ യുഎസ്ബി ബ്ലൂടൂത്ത് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.