[] ന്യൂദല്‍ഹി: 4 ഇഞ്ചിന്റെ WVGA സ്ക്രീനിനോട് കൂടിയ ലാവ ത്രീജി 402+ എന്ന പുതിയ സ്മാര്‍ട് ഫോണ്‍ ലാവ അവതരിപ്പിച്ചു.
512 എം.ബി റാമിനോട് കൂടിയ 1.2 ജി.എച്ച്.സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ലാവ ത്രീജി 402വിന്റെ പിന്‍ഗാമിയാണ് ലാവ ത്രീജി 402+.
4ജി.ബിയുടെ ഇന്റേര്‍ണല്‍ മെമ്മറിയാണ് ഈ ഡിവൈസിലുള്ളത്. വി.ജി.എ ഫ്രണ്ട് ഫേസിങ് ക്യമറ, 3മെഗാപിക്സെല്‍ ക്യാമറ എന്നിവയും ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് വി.4.2 2 ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 500 mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ജി.പി.എസ്, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഉണ്ട്.
ഇന്‍കമിംഗ് കോള്‍ വരുമ്പോള്‍ ഹാന്‍ഡ്സെറ്റില്‍ ടാപ് ചെയ്ത് സ്വീകരിക്കുന്നതിന് പകരം ഷെയ്ക് ചെയ്ത് സ്വീകരിക്കുന്ന സംവിധാനവും ഇതിലുണ്ട്.
6,499 രൂപ വിലയുള്ള ലാവ ത്രീജി 402+ ഗ്രേ, മെറ്റാലിക് ബ്രൗണ്‍, ഐവറി വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്.