ചെന്നൈ: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവല്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെയും(ഡി.ആര്‍.ഡി.ഒ) സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെയും (എസ്.എഫ്.സി) മിസൈല്‍ ശേഖരത്തിലേക്ക് അടുത്തയാഴ്ച്ച കുറച്ച് പേര്‍ കൂടി വന്നു ചേരുന്നു. അഗ്നി രണ്ട്, അഗ്നി നാല്, പൃഥ്വി രണ്ട്, ധനുഷ് തുടങ്ങിയ മിസൈലുകളാണ് വരുന്ന ആഴ്ച്ചകളില്‍ പരീക്ഷണ പറത്തലുകള്‍ക്കായി ഒരുങ്ങുന്നത്.
ഇതില്‍ അഗ്നി രണ്ട്,നാല്, അഞ്ച് തുടങ്ങിയവയും പൃഥ്വി രണ്ട് എന്ന മിസൈലും ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൗമാന്തര മിസൈലുകളാണ്. കപ്പലുകളില്‍ നിന്നും വിക്ഷേപിക്കാവുന്ന തരത്തിലുള്ളതും പൃഥ്വിയുടെ ഒരു വകഭേദവുമാണ് ധനുഷ്.
അഗ്നി രണ്ട് മിസൈലിന്റെ വിക്ഷേപണത്തിന് കാലാവസ്ഥ അനുകൂലിക്കുമോ എന്നുള്ളതാണ് ഇനിയുള്ള പ്രശ്‌നം. 2500 കിലോമീറ്റര്‍ ദൂരം വരെ പരിധിയുള്ള ബാലിസ്റ്റിക് മിസൈലാണ് അഗ്നി.
നിലവില്‍ അഗ്നി രണ്ടിന്റെ പരീക്ഷണത്തിനു ശേഷം എസ്.എഫ്.സി 4000 കിലോമീറ്റര്‍ പരിധിയില്‍ അഗ്നി നാലിന്റെ പരീക്ഷണമുണ്ടാകും. കഴിഞ്ഞ വിജയകരമായ മൂന്ന് പരീക്ഷണത്തിനു ശേഷം സൈന്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ അഗ്നി നാല്.