ബോണക്കാട് പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ലത്തീന്‍സഭയുടെ ഇടയലേഖനം; സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് ആക്ഷേപം
Kerala News
ബോണക്കാട് പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ലത്തീന്‍സഭയുടെ ഇടയലേഖനം; സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് ആക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2018, 9:14 am

 

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടകരെ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ ലത്തീന്‍ സഭയുടെ പ്രതിഷേധം. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക കീഴിലുള്ള ദേവാലയങ്ങളില്‍ സര്‍ക്കാരിനെതിരെ ഇടയലേഖനം വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി.

സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഇതുവരെ സംഭവത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടിലെന്നും ലേഖനത്തില്‍ പറയുന്നു.

വനം വകുപ്പില്‍ വിഷയത്തില്‍ ആദ്യം നല്‍കിയ ഉറപ്പുകള്‍ പിന്നീട് പാലിച്ചിട്ടില്ലെന്നും അതുകൊണ്ട് വിശ്വാസികളോട് സമരത്തിന് ആഹ്വാനം ചെയ്യണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. കഴിഞ്ഞദിവസം ബോണക്കാടും, വിതുരയിലും ഉണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരുമെന്നാണ്് ഇടയലേഖനത്തിലൂടെ സഭ അറിയിച്ചത്.