കൊല്ലം: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞുവീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകള്‍ ആവര്‍ത്തിക്കുകയാണെന്നാണ് കൊല്ലം രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാന രഹിതവുമാണ്. മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും നിലപാടുകള്‍ ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണെന്നും ഇരുവരും മാപ്പുപറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇടയലേഖനം ഇറക്കിയത് ലത്തീന്‍ സഭയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് അല്‍മായ കമ്മഷീന്‍ പ്രസ്താവന പുറപ്പെടുവിച്ചത്.
ഇതിന് മറുപടിയായാണ് അല്‍മായ കമ്മീഷന്റെ പ്രസ്താവന. ഇടയ ലേഖനം പൊതു സമൂഹത്തില്‍ ഉണ്ടാക്കിയ ചലനത്തില്‍ മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും ഭയപ്പെടുകയാണെന്നും അല്‍മായ കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഇരുവരും ബിഷപ്പിനെതിരെ അപക്വവും അടിസ്ഥാന രഹിതവുമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. നുണകള്‍ പറഞ്ഞ് രക്ഷപ്പെടാനുള്ള ഇരുവരുടെയും ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് അല്‍മായ കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക