തിരുവനന്തപുരം: അടിമലത്തുറയില്‍ പളളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റവും കച്ചവടവും ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെ ഊരുവിലക്കി ലത്തീന്‍ പള്ളികമ്മിറ്റി. അടിമലത്തുറയില്‍ ഉഷാറാണിയുടെ കുടുംബത്തെയാണ് പള്ളി കമ്മിറ്റി ഊരുവിലക്കിയത്. ഭൂമി കച്ചവടമുള്‍പ്പെടെയുള്ള വൈദികന്‍ മെല്‍ബിന്‍ സൂസയുടെ നിലപാടിനെ ചോദ്യം ചെയ്തതാണ് ഉഷാറാണിയുടെ കുടുംബത്തോട് പള്ളി കമ്മിറ്റിയ്ക്ക് എതിര്‍പ്പുണ്ടാകാന്‍ ഇടയാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വൈദികനെ എതിര്‍ത്ത് സംസാരിച്ചതില്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഉഷാറാണിയുടെ കുടുംബത്തോട് കമ്മിറ്റി ആവശ്യപ്പെട്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പള്ളികമ്മിറ്റി വിലക്കിയതിനെ തുടര്‍ന്ന് ഉഷാറാണിയും കുടുംബവും ഇപ്പോള്‍ ലോഡ്ജിലാണ് താമസം. ഇടവക വികാരി മെല്‍ബിന്‍ സൂസയുടെ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഉഷാറാണിയോടും കുടുംബത്തിനോടും പള്ളി കമ്മിറ്റി വിരോധം ഉണ്ടാകുന്നത്.
സംഭവത്തില്‍ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഉഷാറാണി തന്നെ അക്രമിച്ചുവെന്നാണ് വൈദികന്‍ പറയുന്നത്.