കൊച്ചി:കെ.പി.സി.സി പുനഃസംഘടനക്ക് പിന്നാലെ ഭാരവാഹി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന പരാതിയുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. പത്രസമ്മേളനത്തിലൂടെയാണ് ലതികാ സുഭാഷ് കെ.പി.സി.സി ഭാരവാഹി പട്ടികയിലെ അതൃപി അറിയിച്ച് രംഗത്തെത്തിയത്.
പകുതിയിലധികം വരുന്ന വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അറിയിക്കാനാണ് ഇത്തരമൊരു പത്രസമ്മേളനം വിളിച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞു.
അര്‍ഹരായ നിരവധി നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുതിര്‍ന്ന നാല് വനിതാ നേതാക്കളുടെ പേര് ഞാന്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊടുത്തിരുന്നെന്നും എന്നാല്‍ ഒരു വനിതക്ക് മാത്രമാണ് പട്ടികയില്‍ ഇടം നേടാനായതെന്നും ലതികാ സുഭാഷ് പറഞ്ഞു.
പാരമ്പര്യമില്ലെങ്കില്‍ കൂടി പ്രഗത്ഭരായ വനിതാ പ്രതിനിധികള്‍ പാര്‍ട്ടിയിലുണ്ടെന്നും ഇന് പ്രഖ്യാപിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകള്‍ക്ക് മതിയായ് പ്രാതിനിധ്യം കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ