| Friday, 16th November 2018, 8:38 am

പൊതുസ്ഥലത്ത് കുറുവടി; ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവതിന് കോടതിയുടെ നോട്ടീസ്; ഹാജരാകണമെന്ന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: പൊതുസ്ഥലത്ത് കുറുവടി ഉപയോഗിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനും പൊലീസിനും നാഗ്പൂര്‍ സെഷന്‍സ് കോടതിയുടെ നോട്ടീസ്. ആര്‍.എസ്.എസിന്റെ പഥ സഞ്ചലനം ഉള്‍പ്പടെ വിവിധ പൊതുപരിപാടികളില്‍ ലാത്തി ഉപയോഗിച്ചതിനാണ് നോട്ടീസ്. ഡിസംബര്‍ 11ന് ഭാഗവതിനോട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍.എസ്.എസിന്റെ വ്യവസ്ഥാ പ്രമുഖ് അനില്‍ ഭോഖറെക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തകനായ മൊഹനിഷ് ജീവന്‍ലാലിന്റെ ഹരജിയിലാണ് നടപടി. കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് മൊഹനീഷ് സെഷന്‍സ് കോടതിയെ സമീപിച്ചത്.

ആയുധങ്ങളില്ലാതെ പഥ സഞ്ചലനം നടത്താന്‍ മാത്രമാണ് പൊലീസ് അനുമതി നല്‍കിയതെന്നും എന്നാല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തോളില്‍ ലാത്തി വെച്ച് മാര്‍ച്ച് നടത്തിയെന്നുമാണ് പരാതി. ലാത്തി ഉപയോഗിച്ച് മാര്‍ച്ച് നടത്തിയതില്‍ വിശദീകരണം തേടിയാണ് മഹാരാഷ്ട്രയിലെ കോട്‌വാലി പൊലീസിനും കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more