| Sunday, 2nd December 2018, 4:58 pm

'ഖസാക്കിന്റെ ഇതിഹാസം' തിരക്കഥ മോഷ്ടിച്ചു; ദീപൻ ശിവരാമന് നേരെയും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒ. വി. വിജയന്റെ നോവലിനെ ആസ്പദമാക്കി ദീപൻ ശിവരാമൻ സംവിധാനം ചെയ്ത “ഖസാക്കിന്റെ ഇതിഹാസം” നാടകത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. ലതീഷ് മോഹൻ എന്ന് പേരുള്ളയാളാണ് സംവിധായകനെതിരെ ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നാടകത്തിന്റെ തിരക്കഥ മുഴുവനായി തന്നെക്കൊണ്ട് എഴുതിച്ച ശേഷം തിരക്കഥക്ക് മേലുള്ള അവകാശം ദീപൻ ശിവരാമൻ സ്വന്തമാക്കുകയും തിരക്കഥയിൽ തന്റെ പേര് ചേർക്കുകയും ചെയ്തതായാണ് ലതീഷ് പറയുന്നത്.

Also Read ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം തന്ത്രിമാര്‍ക്കില്ല: രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

മുൻപും ഇത്പോലെ ദീപൻ കലാമോഷണം നടത്തിയതായി തന്നോട് പലരും പറഞ്ഞുവെന്നും ലതീഷ് മോഹൻ തന്റെ പോസ്റ്റിൽ പറയുന്നു. പോസ്റ്റിനോടൊപ്പം ദീപൻ ശിവരാമൻ ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ സ്ക്രീഷോട്ടും ലതീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read റൊണാള്‍ഡോയോ മോഡ്രിച്ചോ ? ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആര്‍ക്കെന്ന് ഇന്നറിയാം

ലതീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

“കല മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റല്ല എന്ന് പറഞ്ഞു ഒരു യോഗ്യന്‍ ഇന്ന് ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇത്. ഇത് പറയാന്‍ ഇയാള്‍ക്ക് മറ്റുപലരേക്കാളും യോഗ്യത ഉണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ എന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം സ്വന്തം പേരില്‍ ആക്കിയ മഹാന്‍ ആണ്. മോഷണം ഇദ്ദേഹത്തിന്റെ സ്ഥിരം തൊഴില്‍ ആണെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കലാമോഷണം ചര്‍ച്ച ചെയ്യുന്നവര്‍ക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാന്‍ ഇദേഹം എന്ത് കൊണ്ടും യോഗ്യന്‍ ആണ്.”

We use cookies to give you the best possible experience. Learn more