തിരുവനന്തപുരം: വിവാദ സിനിമയായ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. ലത്തീന്‍ സഭയുടെ മുഖപ്പത്രമായ ജീവനാളത്തിലൂടെയാണ് ഇടുക്കി രൂപതക്കെതിരെ വിമര്‍ശനം.
തിരുവനന്തപുരം: വിവാദ സിനിമയായ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. ലത്തീന്‍ സഭയുടെ മുഖപ്പത്രമായ ജീവനാളത്തിലൂടെയാണ് ഇടുക്കി രൂപതക്കെതിരെ വിമര്‍ശനം.
ഇടുക്കി രൂപതയുടെ അധികാരികള്‍ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് മുഖപ്പത്രത്തില്‍ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവര്‍ സഭാ സാരഥികളായി വരുമ്പോള്‍ അവര്‍ക്ക് ബൈബിളിനേക്കാള്‍ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും ആരോപണം ഉയര്‍ന്നു.
ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും മുഖപ്പത്രത്തില്‍ പറയുന്നു. മാലാഖമാര്‍ കയറാന്‍ മടിക്കുന്ന ഇടങ്ങളില്‍ സാത്താന്‍ കയറി ബ്രേക്ക് ഡാന്‍സ് കളിക്കുന്ന കാലമാണിതെന്ന് സഭയുടെ തലപ്പത്തിരിക്കുന്നവര്‍ ഓര്‍ക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് ആര്‍ട്ടിക്കിള്‍ തുടങ്ങുന്നത്.
കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്ത ചിലര്‍ സഭാ സാരഥികളായി വരുമ്പോള്‍ അവര്‍ക്ക് ബൈബിളിനേക്കാള്‍ വലുത് ആര്‍.എസ്.എസിന്റെ വിചാരധാരയാണെന്ന് തോന്നും. തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് എങ്ങനെയാണ് ഇവരെ ബോധ്യപ്പെടുത്തേണ്ടതെന്ന് ഒരു നിശ്ചയവും ഇല്ലെന്നും ആര്‍ട്ടിക്കളില്‍ പറയുന്നു.
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് വിശദീകരണമായി പ്രണയം ഒരു കെണിയാണെന്നാണ് ഇടുക്കി രൂപതയിലെ ഒരു വൈദികന്‍ പറഞ്ഞത്. ആ പ്രസ്താവന തെറ്റാണെന്നും ജീവനാളത്തില്‍ പറയുന്നു. ഇക്കണ്ട കാലമത്രയും സഹോദര മതസ്ഥരോട് വെറുപ്പോ ശത്രുതയോ പുലര്‍ത്താതെ ജീവിച്ചവരാണ് ക്രൈസ്തവര്‍. അവരെ മുസ്‌ലിം വിരോധികളാക്കി മാറ്റുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഇടുക്കി രൂപത കൂട്ടുനില്‍ക്കുകയാണെന്നും ജീവനാളത്തില്‍ ലത്തീന്‍സഭ വിമര്‍ശിച്ചു.
വിശ്വാസോത്സവം പരിപാടുയടെ ഭാഗമായാണ് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രണയത്തില്‍ പെട്ട് പോകുന്ന കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത ഇതിന് വിശദീകരണം നല്‍കിയത്.
Content Highlight: latheen sabha against idukki diocese screens kerala story